25 April 2024 Thursday

ചാലിശ്ശേരി ഗവ:ഹയർസെക്കണ്ടറി സ്കൂൾ ശുചീകരണം നടത്തി ജിസിസി ക്ലബ്ബ്

ckmnews

ചാലിശ്ശേരി ഗവ:ഹയർസെക്കണ്ടറി സ്കൂൾ ശുചീകരണം നടത്തി ജിസിസി ക്ലബ്ബ് 


ചങ്ങരംകുളം:ജിസിസി ക്ലബ്ബ് അംഗങ്ങൾ നടത്തിയ ശുചീകരണം  ഗ്രാമത്തിന് മാതൃകയായി. കോവിഡ് മഹാമാരിക്ക് ശേഷം നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിൻ്റെ ഭാഗമായാണ് ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ  ജിസിസി ക്ലബ്ബ് അംഗങ്ങള്‍ ശുചീകരണം നടത്തിയത്.പൂർവ്വ വിദ്യാർത്ഥികളായിരുന്നവര്‍ പഠനകാലത്ത് സഹപാഠികളായ പെൺകുട്ടികൾ ക്ലാസ് മുറികൾ വൃത്തിയാക്കിയിരുന്ന  ഓർമ്മകൾ  ഓർത്തെടുത്തുതാണ്

ക്ലബ്ബ് അംഗങ്ങൾ ക്ലാസ് മുറികളും ,ഓഡിറ്റോറിയവും ,സ്കൂൾ പരിസരവും വൃത്തിയാക്കിയത്.ക്ലബ്ബിലെ  പ്രവാസികൾ ഉൾപ്പെടെ 

ഒരോരുത്തരും ആദ്യകാല ക്ലാസ് മുറികൾ ശുചീകരണം നടത്താൻ ഏറെ ഉൽസാഹിച്ചു.അദ്ധ്യാപകരായ ഷക്കീല മുഹമ്മദ് ,രാധാകൃഷ്ണൻ എന്നിവരുടെ നിർദ്ദേശങ്ങൾ  പ്രായഭേദം കൂടാതെ അനുസരിച്ച് എല്ലാവരും മണിക്കൂറോളം സ്കൂൾ  വിദ്യാർത്ഥികളായി മാറി.ശുചീകരണ പ്രവൃത്തനങ്ങൾക്ക് പ്രസിഡൻ്റ് ഷാജഹാൻ നാലകത്ത് , സെക്രട്ടറി തോംസൺ പി.സി ,ട്രഷറർ ഇക്ബാൽ എ.എം ,വൈസ് പ്രസിഡൻറുമാരായ മണികണ്ൻ സി.വി ,ബഷീർ മോഡേൺ ,ജോ.സെക്രട്ടറി നൗഷാദ് എ എം എന്നിവർ നേതൃത്വം നൽകി.