19 April 2024 Friday

കാത്തലിക് സിറിയൻ ബാങ്ക് ചങ്ങരംകുളം ശാഖയ്ക്ക് മുന്നിൽ സമരം രണ്ടാം ദിവസം

ckmnews



ചങ്ങരംകുളം: 20,21,22 തിയ്യതികളിലായി നടക്കുന്ന ബാങ്ക് ജിവനക്കാരുടെ സമരത്തിന് ഐക്യദാർഢ്യവുമായി സംയുക്ത ട്രേഡ്‌ യൂണിയൻ സമരസമിതി കാത്തലിക് സിറിയൻ ബാങ്ക് ചങ്ങരംകുളം ശാഖയ്ക്ക് മുന്നിൽ നടത്തിയ സമരം രണ്ടാം ദിവസം ജില്ലാ പഞ്ചായത്ത്‌ മെമ്പർ വി.കെ.എം. ഷാഫി ഉദ്ഘാടനം ചെയ്തു.കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ ഭാഗമായി നമ്മുടെ നാട്ടിലെ  ബാങ്കുകൾ വിദേശ മുതലാളിമാരുടെ കയ്യിലായിരിക്കുകയാണ്. കനേഡിയൻ മുതലാളിമാരുടെ കയ്യിലെത്തിയ കാത്തലിക് സിറിയൻ ബാങ്കിലെ പുതിയ മാനേജ്മെന്റ് തൊഴിലാളികളെ പീഢിപ്പിച്ചും ഇടപാടുകാരെ പിഴിഞ്ഞും നടത്തുന്ന കൊള്ളക്കെതിരായി ജിവനക്കാർ നടത്തിവരുന്ന സമരംകൂടുതൽ ജനകീയമാവുകയാണ്സമരത്തിൽ സി.ഐ.ടി.യു ഏരിയാ പ്രസിഡണ്ട്‌ വി.പി. കുഞ്ഞിമുഹമ്മദ്‌ അദ്ധ്യക്ഷത വഹിച്ചു. എസ്‌.ടി.യു സംസ്‌ഥാന പ്രവർത്തക സമിതി അംഗം ഇ.പി.ഏനു, എം.അജയഘോഷ്‌ (സി.ഐ.ടി.യു), പി.ടി.ഖാദർ, കാരയിൽ അപ്പു ( ഐ.എൻ.ടി.യു.സി), കെ. രമപ്രസാദ്‌ (ബെഫി) എന്നിവർ സമരത്തെ അഭിവാദ്യം ചെയ്‌ത്‌ സംസാരിച്ചു.