23 April 2024 Tuesday

കല്ലുംപുറത്ത് മൂന്ന് കടകളിൽ മോഷണശ്രമം

ckmnews

പെരുമ്പിലാവ്: കല്ലുംപുറത്ത് മൂന്ന് കടകളിൽ മോഷണശ്രമം. കടവല്ലൂർ മക്കാട്ടി പറമ്പിൽ ബഷീറിന്റെ ഉടമസ്ഥതയിലുള്ള ഫാമിലി ബേക്കറി. വലിയറ രവിയുടെ ഉടമസ്ഥതയിലുള്ള  പച്ചക്കറിക്കട. കൂത്തുപറമ്പിൽ രവിയുടെ ഉടമസ്ഥതയിലുള്ള ബീറ്റ ഇലക്ട്രിക്കൽസ് എന്നീ കടകളിലാണ് ഇന്നലെ രാത്രി മോഷണശ്രമം നടന്നത്.  പൂട്ടു പൊളിച്ചാണ്  മോഷ്ടാവ് അകത്തുകടന്നിട്ടുള്ളത്. കാര്യമായൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് വ്യാപാര സ്ഥാപന ഉടമകൾ പറഞ്ഞു. കുന്നംകുളം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.