19 April 2024 Friday

എം കെ കോമുട്ടി ഹാജിയുടെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു

ckmnews

എം കെ കോമുട്ടി ഹാജിയുടെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു


എടപ്പാൾ:നെല്ലിശ്ശേരി എ. ജെ. ബി. സ്കൂൾപൂർവ്വവിദ്യാർത്ഥി സംഘടന  മുഖ്യ രക്ഷാധികാരിയും നെല്ലിശ്ശേരി ഗ്രാമത്തിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്ത് സജീവസാന്നിധ്യമായിരുന്ന എം കെ കോമുട്ടി ഹാജിയുടെ നിര്യാണത്തിൽ നെല്ലിശ്ശേരി സ്കൂളിൽ വച്ച് ചേർന്ന  യോഗം അനുശോചനം രേഖപ്പെടുത്തി. കുട്ടികൾ മുതൽ മുതിർന്നവരുടെ പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹാരം കാണുകയും സമൂഹത്തിന്റെയും  വിദ്യാലയത്തിന്റെയും  നാടിന്റെ യും പുരോഗതിക്ക് വേണ്ടി അക്ഷീണം പ്രയത്നിച്ച ഒരു മഹൽ വ്യക്തിയായിരുന്നു എം.കെ.കോമുട്ടി ഹാജി  എന്ന് വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  കഴുങ്കിൽ  അബ്ദുൽമജീദ് അനുശോചന യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.  വാർഡ് മെമ്പർ എം.വി.ഹസൈനാർ യോഗത്തിൽ അധ്യക്ഷനായിരുന്നു .സ്കൂൾ ഹെഡ്മാസ്റ്റർ സി പി മോഹനൻ ,എം വി അഷ്റഫ്,  എ.വി. ഉബൈദ്,എം കെ എം അലി ,പി.കെ. അഷ്റഫ് , പി.കെ. ബഷീർ,കെ . പ്രമോദ്. തുടങ്ങിയവർ അദ്ദേഹത്തെ അനുസ്മരിച്ചു.