20 April 2024 Saturday

അടിപിടി കേസിലെ പ്രതിയെ അറസ്റ്റു ചെയ്യാന്‍ എത്തിയ കുന്നംകുളം പോലീസ് സംഘത്തിന് നേരെ ആക്രമണം;യുവതിയും ഭര്‍ത്താവും അറസ്റ്റില്‍

ckmnews

അടിപിടി കേസിലെ പ്രതിയെ അറസ്റ്റു ചെയ്യാന്‍ എത്തിയ കുന്നംകുളം പോലീസ് സംഘത്തിന് നേരെ ആക്രമണം;യുവതിയും ഭര്‍ത്താവും അറസ്റ്റില്‍


കുന്നംകുളം:യുവതിയെയും ഭര്‍ത്താവിനെയും ആക്രമിച്ച കേസിലെ പ്രതിയെ കസ്റ്റഡിയിലെടുക്കാനെത്തിയ കുന്നംകുളം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം.സംഭവത്തില്‍ പെരുമ്പിലാവ് മയൂഖ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ആലപ്പുഴ സ്വദേശി തറയില്‍ വീട്ടില്‍ അനില്‍കുമാര്‍ (51),ഇയാളുടെ ഭാര്യ ഷൊര്‍ണൂര്‍ മുണ്ടംകോട്ടുകുറുശ്ശി വീട്ടില്‍ ബേബി (38) എന്നിവരാണ് അറസ്റ്റിലായത്. കുന്നംകുളം സബ്ബ് ഇന്‍സ്‌പെക്ടര്‍ ഷക്കീര്‍ അഹമ്മദിന്റെ നേതൃത്വത്തിലെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് കയ്യേറ്റം ഉണ്ടായത്. കഴിഞ്ഞ ഞായറാഴ്ച മയൂഖ ക്വാര്‍ട്ടേസിലെ സുഹറ എന്ന യുവതിക്കും ഭര്‍ത്താവിനും മര്‍ദനമേറ്റിരുന്നു. അനില്‍കുമാര്‍ ഇവരെ ഇരുമ്പ് വടി കൊണ്ട് അടിച്ച് കൈ ഒടിച്ച സംഭവത്തില്‍ കുന്നംകുളം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യാന്‍ എത്തിയതായിരുന്നു പോലീസ് സംഘം. അനില്‍കുമാറും ഭാര്യയും ചേര്‍ന്ന് അറസ്റ്റ് തടയാന്‍ ശ്രമിക്കുകയും ഉദ്യോഗസ്ഥര്‍ക്കു നേരെ ഭീഷണി മുഴക്കുകയും ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തെ തടസ്സപ്പെടുത്തിയ പ്രതിയും ഭാര്യയും എസ് ഐ മണികണ്ഠന്റെ കൈ പിടിച്ച് തിരിച്ചിക്കുകയും, ആക്രമിക്കുകയുമായിരുന്നു.ഇതു കണ്ട് ഓടിയെത്തിയ സിപിഒ ഷിബിനെ അനില്‍കുമാറും ഭാര്യയും കൂടി തള്ളി താഴെയിട്ട് ചവിട്ടി പരിക്കേല്പിച്ചു. തുടര്‍ന്ന് പ്രതിയെ ബലം പ്രയോഗിച്ചാണ് അറസ്റ്റ് ചെയ്തത്.ബേബി അന്‍സാര്‍ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്തു വരികയാണ്.