20 April 2024 Saturday

അയ്യോട്ടിച്ചിറയിൽ വാഹനം ആക്രമിച്ച് കവർച്ച മുഖ്യ പ്രതി കരടി നിഷാദ് പിടിയിൽ

ckmnews

അയ്യോട്ടിച്ചിറയിൽ വാഹനം ആക്രമിച്ച് കവർച്ച മുഖ്യ പ്രതി കരടി നിഷാദ് പിടിയിൽ


എരമംഗലം:അയ്യോട്ടിച്ചിറയിൽ വാഹനം ആക്രമിച്ച് കവർച്ച നടത്തിയ മുഖ്യ പ്രതി കരടി നിഷാദ് പിടിയിലായി.അനൗൺസ്മെൻ്റ് വാഹനത്തിൽ എത്തിയവരെ ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ ഒളിവിൽ കഴിഞ്ഞ് വരികയായിരുന്ന അജ്മീര്‍ നഗര്‍ സ്വദേശി പൊറ്റാടി നിഷാദ് എന്ന കരടി നിഷാദ്(25) നെയാണ് പെരിയമ്പലത്ത് ബന്ധു വീട്ടിൽ ഒളിവിൽ കഴിഞ്ഞ് വരവെ പെരുമ്പടപ്പ് പോലീസ് പിടികൂടിയത്. മുക്കാല സുനിൽ കുമാർ വധശ്രമ കേസ് ഉൾപടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് നിഷാദ്.പെരുമ്പടപ്പ് ഇൻസ്പെക്ടർ വിമോദ് ൻ്റേ നേതൃത്വത്തിൽ എസ് ഐ സുരേഷ് ഇ എ, എ എസ് ഐ രാജേഷ് സിപിഓ മാരായ രഞ്ജിത്ത് നാസർ അനിൽ പ്രവീൺ വിഷ്ണു എന്നിവർ അടങ്ങിയ സംഘം ആണ് പ്രതിയെ പിടികൂടിയത്.പ്രതിയെ പൊന്നാനി കോടതിയിൽ ഹാജരാക്കി