29 March 2024 Friday

കാലാതിവർത്തിയായ മാനവികത അക്കിത്തം കവിതകളുടെ കൊടിയടയാളം:ഡോ എ.എം.ശ്രീധരൻ

ckmnews

കാലാതിവർത്തിയായ മാനവികത അക്കിത്തം

കവിതകളുടെ കൊടിയടയാളം:ഡോ എ.എം.ശ്രീധരൻ

         

എടപ്പാൾ :കാലത്തിന്റെ വെല്ലുവിളികളേറ്റെടുത്ത് പരക്ലേശ

വിവേകത്തോടു കൂടി ജീവിക്കാൻ ആഹ്വാനം ചെയ്ത കവിയായിരുന്നു അക്കിത്തമെന്നും

കാലാതിവർത്തിയായ മാനവികതയാണ് അദ്ദേഹ

ത്തിന്റെ കവിതകളുടെ കൊടിയടയാളമെന്നും ഡോ.എ.എം.ശ്രീധരൻ പറഞ്ഞു. ബംഗു

ളൂരു ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന ദ്രാവിഡഭാഷാ വിവർത്തക സംഘം സംഘടിപ്പിച്ച

അക്കിത്തം അനുസ്മരണ സമ്മേളനത്തിൽ അനുസ്മരണ പ്രഭാഷണം നടത്തു

കയായിരുന്നു അദ്ദേഹം .അസോസിയേഷൻ പ്രസിഡണ്ട് ഡോ. സുഷമാശങ്കർ അദ്ധ്യക്ഷ

യായിരുന്നു.വാസുദേവൻ അക്കിത്തം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ. ന. ദാമോദര ഷെട്ടി, കെ.പ്രഭാകര എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് മലയാളം, കന്നട, തെലുങ്ക്, തുളു,തമിഴ്, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിൽ അക്കിത്തം കവിതകളുടെ ആലാപനവും നടന്നു. രാകേഷ് വി.എസ്. സ്വാഗതവും ഡോ. പാർവതി ഐതൽ നന്ദിയും പറഞ്ഞു.