24 April 2024 Wednesday

ബുധൻ മുതൽ പരക്കെ മഴ; വ്യാഴം, വെള്ളി അതിശക്തമഴ; മുന്നറിയിപ്പ്

ckmnews

ബുധൻ മുതൽ പരക്കെ മഴ; വ്യാഴം, വെള്ളി അതിശക്തമഴ; മുന്നറിയിപ്പ്


സംസ്ഥാനത്ത് വ്യാഴം, വെള്ളി ദിവസങ്ങളില്‍ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.ബുധനാഴ്ച മുതല്‍ പരക്കെ മഴകിട്ടും. കിഴക്കാന്‍കാറ്റ് ശക്തിപ്പെടുന്നതിനാലാണ് മഴ കൂടുതലായി ലഭിക്കുകയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഞായറാഴ്ച വരെ മഴതുടരും. അതേസമയം, സംസ്ഥാനത്തെ ജലസംഭരണികള്‍തുറക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം വിദഗ്ധ സമിതി കൈക്കൊള്ളും. ഡാമുകള്‍ തുറക്കുന്നതിന് മൂന്നുമണിക്കൂര്‍മുന്‍പ് ജില്ലാകലക്ടര്‍മാരെ വിവരം അറിയിക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. മണ്ണിടിച്ചില്‍സാധ്യതാ പ്രദേശങ്ങളി്‍നിന്ന് ജനങ്ങളെ നിര്‍ബന്ധമായി ഒഴിപ്പിക്കാന്‍ യോഗം നിര്‍ദേശം നല്‍കി. കോളജുകള്‍ പൂര്‍ണമായും തുറക്കുന്നത് ഇരുപത്തിയഞ്ചാം തീയതിയിലേക്ക് മാറ്റി. 


സംസ്ഥാനത്തെ സംഭരണികളിലേക്കുള്ളനീരൊഴുക്ക്, ഇപ്പോഴത്തെ ജല നിരപ്പ് എന്നിവ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ചേര്‍ന്ന ഉന്നതതലയോഗം വിലയിരുത്തി. ഇടുക്കി ജില്ലയിലെ കല്ലാര്‍കുട്ടി, കുണ്ടള, ഇരട്ടയാര്‍, തൃശൂര്‍ ജില്ലയിലെ ഷോളയാര്‍ പൊരിങ്ങല്‍കുത്ത്, പത്തനംതിട്ടയിലെ കക്കി ആനത്തോട് , മൂഴിയാര്‍, സംഭരണികളിലാണ് റെഡ് അലര്‍ട്ടുള്ളത്. ഇടുക്കി സംഭരണിയില്‍ ഒാറഞ്ച് അലര്‍ട്ട് തുടരുകയാണ്. .എത്ര സംഭരണികള്‍ എത്രഅളവില്‍തുറക്കണം എന്ന തീരുമാനം വിദഗ്ധസമിതി കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. വെള്ളം ഒഴുക്കി വിടുന്നതിന് മൂന്നുമണിക്കൂര്‍മുന്‍പ് ജില്ലാകലക്ടര്‍മാരെ വിവരം അറിയിക്കും