20 April 2024 Saturday

ആലംകോട് കൃഷിഭവന്‍ പരിതിയില്‍ വെള്ളം കയറിയ കൃഷി സ്ഥലങ്ങള്‍ ഉദ്ധ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു

ckmnews

ആലംകോട് കൃഷിഭവന്‍ പരിതിയില്‍ വെള്ളം കയറിയ കൃഷി സ്ഥലങ്ങള്‍ ഉദ്ധ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു


ചങ്ങരംകുളം:ആലംകോട് കൃഷിഭവൻ  പരിധിയിൽ വെള്ളപൊക്കം മൂലം കൃഷിനാശം സംഭവിച്ച ഒതളൂർ,എറവറാംകുന്നു-കിഴിക്കര-പള്ളിക്കുന്ന്,പട്ടേരി താഴം എന്നീ മുണ്ടകൻ പാടശേഖരങ്ങൾ മലപ്പുറം കൃഷി ഡെപ്യൂട്ടിഡയറക്ടർ രുഗ്മിണിയുടെ നേതൃത്വത്തില്‍ സന്ദർശിച്ചു, പെരുമ്പടപ്പ് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഷീല,പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കരുണാകരൻ,ആലംകോട് കൃഷി ഓഫീസർ സുരേഷ്,കൃഷിഅസിസ്റ്റന്റ് സുബീഷ് പാടശേഖരസമിതി സെക്രട്ടറിമാരായ നസീർ,ഫഹദ്,ബഷീർ മാസ്റ്റർ എന്നിവരും കർഷകർക്കൊപ്പം നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ എത്തി.