29 March 2024 Friday

പൊന്നാനി കടലില്‍ നിന്ന് മൃതദേഹം കണ്ടെത്തി:കണ്ടെത്തിയത് പൊന്നാനിയില്‍ കാണാതായ മത്സ്യത്തൊഴിലാളികളുടെതല്ലെന്ന് ബന്ധുക്കള്‍

ckmnews

പൊന്നാനി കടലില്‍ നിന്ന് മൃതദേഹം കണ്ടെത്തി:കണ്ടെത്തിയത് പൊന്നാനിയില്‍ കാണാതായ മത്സ്യത്തൊഴിലാളികളുടെതല്ലെന്ന് ബന്ധുക്കള്‍


പൊന്നാനി:കടലില്‍ നിന്ന് തിങ്കളാഴ്ച കണ്ടെത്തിയ മൃതദേഹം പൊന്നാനി സ്വദേശികളുടെതല്ലെന് ബന്ധുക്കൾ.വൈകീട്ടോടെയാണ് അഴുകിയ നിലയില്‍ പൊന്നാനി കടലില്‍ മൃതദേഹം കണ്ടെത്തിയത്.5 ദിവസങ്ങൾക്ക് മുമ്പാണ് കടലിൽ മത്സ്യബന്ധനത്തിനിടെ പൊന്നാനി സ്വദേശികളുടെ വള്ളം അപകടത്തിൽ പെട്ട് മൂന്ന് പേരെ കാണാതായത്. ഏറെ തിരച്ചിൽ നടത്തിയിട്ടും ഇതുവരെയും മൂന്ന് പേരെയും കണ്ടെത്തിയിട്ടില്ല.ഇതിനിടെയാണ് ഇന്ന് വൈകീട്ട് കടലിൽ ഒഴുകി നടക്കുകയായിരുന്ന മൃതദേഹം കണ്ടെത്തി കരയിലെത്തിച്ചത്. മൂന്ന് പേരുടെയും ബന്ധുക്കളെ വിളിച്ച് വരുത്തി തിരിച്ചറിയാൻ ശ്രമം നടത്തിയെങ്കിലും തിരിച്ചറിയാൻ കഴിഞ്ഞില്ല.തങ്ങളുടെതല്ലെന്നാണ് ബന്ധുക്കൾ അറിയിച്ചിട്ടുള്ളത്.കേരളത്തിന്റെ കടലിൽ ഒരാഴ്ചക്കുള്ളിൽ 7 പേരെ കാണാതായിട്ടുണ്ടെന്നാണ് വിവരം. ഇവരിൽ ഒരാളുടെ മൃതദേഹം രാവിലെ കിട്ടിയിരുന്നു.പൊന്നാനി,ആലപ്പുഴ, കണ്ണൂർ,ബേപ്പൂർ എന്നിവിടങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന്  പോയവരെയാണ് കാണാതായത്.വിശദ പരിശോധനക്കായി മൃതദേഹം പൊന്നാനി താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.