25 April 2024 Thursday

സംസ്ഥാനത്തെ കോളേജുകൾക്ക് നാളെയും മറ്റന്നാളും അവധി.

ckmnews

സംസ്ഥാനത്തെ കോളേജുകൾക്ക് നാളെയും മറ്റന്നാളും അവധി.


തിരുവനന്തപുരം:കാലവര്‍ഷക്കെടുതികള്‍ കണക്കിലെടുത്ത് സംസ്ഥാനത്ത് നാളെയും മറ്റന്നാളും കോളേജുകള്‍ക്ക് അവധി. കോളേജുകള്‍ പൂര്‍ണ്ണമായി തുറന്ന് പ്രവര്‍ത്തിക്കുന്നത് ഈ മാസം 20 ലേക്ക് മാറ്റി. പ്ലസ് വൺ പരീക്ഷകൾക്കൊപ്പം വിവിധ സർവകലാശാലകൾ നാളെ നടത്താനിരുന്ന പരീക്ഷകളും മാറ്റി. പ്ലസ് വൺ പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു.