25 April 2024 Thursday

സിപിഐ എം നന്നംമുക്ക് ലോക്കൽ സമ്മേളനം സംഘടിപ്പിച്ചു

ckmnews

സിപിഐ എം നന്നംമുക്ക് ലോക്കൽ സമ്മേളനം സംഘടിപ്പിച്ചു


ചങ്ങരംകുളം: സിപിഐ എം നന്നംമുക്ക് ലോക്കൽ സമ്മേളനം രാജകീയ മംഗല്യാഭവനിൽ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം പി ജ്യോതിഭാസ് ഉദ്ഘാടനം ചെയ്തു. ഇ വി അബ്ദുട്ടി അധ്യക്ഷനായി. കെ വേലായുധൻ രക്തസാക്ഷി പ്രമേയവും 

എം അജയ്ഘോഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.സിപിഐ എം എടപ്പാൾ ഏരിയ സെക്രട്ടറി എം മുസ്തഫ, ഏരിയ കമ്മിറ്റിയംഗങ്ങളായ സി രാമകൃഷ്ണൻ, വി വി കുഞ്ഞുമുഹമ്മദ്,അഡ്വ. പി പി മോഹൻദാസ്, പി വിജയൻ, അഡ്വ. എം ബി ഫൈസൽ, ടി സത്യൻ എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ കൃഷ്ണദാസ് സ്വാഗതം പറഞ്ഞു.