29 March 2024 Friday

കൂട്ടിക്കലിൽ കുഞ്ഞിന്റെ മൃതദേഹം കൂടി കിട്ടി: രക്ഷാപ്രവര്‍ത്തനത്തിന് മഴ തടസം

ckmnews

കൂട്ടിക്കല്‍ ഉരുള്‍പൊട്ടലിൽ കുഞ്ഞിന്റെ ഉള്‍പ്പെടെ അ‍ഞ്ചു മൃതദേഹങ്ങള്‍ ഇന്ന് കണ്ടെടുത്തു. ഇതോടെ ആകെ മരണം എട്ടായി. ഇനി കണ്ടെത്താനുള്ളത് അഞ്ചുപേരെയാണ്. ഇടുക്കി കൊക്കയാറില്‍ എട്ടുപേര്‍ക്കായി തിരച്ചില്‍; രക്ഷാപ്രവര്‍ത്തിന് വെല്ലുവിളിയായി മഴ. ഭക്ഷണ വിതരണത്തിന് നാവികസേന രണ്ടുഹെലികോപ്ടര്‍ അയച്ചു.രക്ഷാപ്രവര്‍ത്തിന് വെല്ലുവിളിയായി മഴ തുടരുകയാണ്. മണിമല, റാന്നി, ആറന്മുള എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് ഒഴിയുന്നു. കോട്ടയം ജില്ലയില്‍ മഴ കുറഞ്ഞു. മീനച്ചില്‍, മണിമലയാറുകളില്‍ ജലനിരപ്പ് താഴുന്നു. ഭക്ഷണവിതരണത്തിന് നാവികസേന രണ്ടുഹെലികോപ്ടര്‍ അയച്ചു.