20 April 2024 Saturday

ചാലിശ്ശേരി പെരുമണ്ണൂർ ഇ.പി.എൻ എം ചൈതന്യ വായനശാല കമ്പ്യൂട്ടർ റൈസ് ചെയ്തു

ckmnews

ചാലിശ്ശേരി പെരുമണ്ണൂർ ഇ.പി.എൻ എം ചൈതന്യ വായനശാല കമ്പ്യൂട്ടർ റൈസ് ചെയ്തു


ചങ്ങരംകുളം:ചാലിശ്ശേരി ഗ്രാമത്തിലെ ആദ്യത്തെ സമ്പൂർണ്ണ കമ്പ്യൂട്ടറൈസ്  ചെയ്ത വായനശാലയായി പെരുമണ്ണൂർ ഇ.പി.എൻ.എം.ചൈതന്യ വായനശാല  ഗ്രാമത്തിന് അഭിമാനവും ഇരട്ടി മധുരവുമായി.വിദ്യാരംഭത്തിനോടു നുബന്ധിച്ചാണ് വായനശാല  ഡിജിറ്റൽ യുഗത്തിലേക്ക് മാറിയത് തൃത്താല മണ്ഡലത്തിലെ പ്രഥമ വായനശാലയായി മാറി.എ ഗ്രേഡ് വായനശാലയിലെ  10580   പുസ്തകളും 542 അംഗങ്ങളുമുണ്ട്. റഫറൻസ് വിഭാഗം ,സി.ഡി ലൈബ്രറി , ബാല വിഭാഗം , വനിതാ പുസ്തകവിതരണ പദ്ധതി എന്നിവ പ്രവർത്തിക്കുന്നു.ആഴ്ചതോറും 180 വീടുകളിലാണ് ലൈബ്രറിയുടെ പുസ്തകം എത്തുന്ന് ഇതിനായി രണ്ട് ലൈബ്രേറിയന്മാരും രംഗത്തുണ്ട്.നിരവധി വിദ്യാർത്ഥികളാണ് റഫറൻസ്  ബുക്കുകൾക്ക് ഇവിടെ എത്തുക പതിവാണ് 

ബാലവേദി അംഗം കെ സിദ്ധാർത്ഥ് ആണ് മാസങ്ങൾ നീണ്ട  ഓട്ടോമേഷൻ പ്രവർത്തനങ്ങളിൽ സജീവമായത്.പുസ്തക വിതരണ മടക്കമുള്ള എല്ലാ ഇടപാടുകളും ഇതിനകം  കമ്പ്യൂട്ടറൈസ് ചെയ്തു. സോഫ്റ്റ് വെയർ എഞ്ചിനീയർ ടി.ആർ.ഹരിനാരായണൻ ലൈബ്രേറിയൻമാരായ സുനിത, അനൂപ എന്നിവർക്ക് പരിശീലനം നൽകി

ഒരാഴ്ച ട്രയൽ റണായി തുടരും.വായനശാല പ്രസിഡൻ്റ് ഡോ.ഇ.എൻ.ഉണ്ണികൃഷ്ണൻ, സെക്രട്ടറി ഇ.കെ.മണികണ്ഠൻ , കെ.ജയരാജ് മാസ്റ്റർ, ഷിജു മാസ്റ്റർ, കാവ്യ രാമകൃഷ്ണൻ, വരദ നീലകണ്ഠൻ, ശ്രീദ ഇ എൻ , പി.കെ. നിതിൻ ദേവ് ,ഇ.എൻ.നീലകണ്ഠൻ എന്നിവരും ഓട്ടോമേഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.