28 March 2024 Thursday

ഷാജി പുറങ്ങിൻ്റെ കവിതാ സമാഹാരത്തിൻ്റെ പ്രകാശനവും അനുമോദന ചടങ്ങും ഇന്ന് നടക്കും

ckmnews

ഷാജി പുറങ്ങിൻ്റെ കവിതാ സമാഹാരത്തിൻ്റെ പ്രകാശനവും അനുമോദന ചടങ്ങും ഇന്ന് നടക്കും


എരമംഗലം:യുവ എഴുത്തുകാരൻ ഷാജി പുറങ്ങിൻ്റെ ആദ്യ കവിത സമാഹാരമായ സ്വപ്നം മുറിഞ്ഞ ഉറക്കങ്ങൾ എന്ന പുസ്തകത്തിൻ്റെ പ്രകാശന കർമ്മം വൈകുന്നേരം 3 മണിക്ക് പുറങ്ങ് ജ്ഞാനോദയം വായനശാല പരിസരത്ത് വെച്ച് നടക്കും. കവി ശ്രീജിത്ത് അരിയല്ലൂർ പ്രകാശനം നിർവ്വഹിക്കും.പെരുമ്പടപ്പ് ബോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.ഇ.സിന്ധു ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഡോ. ഫസീല തരകത്ത് പുസ്തകം പരിചയപ്പെടുത്തും. റെഡ് പവർ ജി.സി.സി മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റിയും, ജ്ഞാനോദയം വായനശാല സമിതിയും ചേർന്ന് നടത്തുന്ന പരിപാടിയിൽ വ്യത്യസ്ഥ മേഖലയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുമെന്നും സംഘാടകർ അറിയിച്ചു.പത്രസമ്മേളനത്തിൽ

ഷാജി പുറങ്ങ് ,ബിനീഷ് 'നവോദയം, കെ.വി ബിനീഷ്, സുകുമാരൻ, ഗദ്ദാഫി എന്നിവർ പങ്കെടുത്തു