25 April 2024 Thursday

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സീനത്ത് കോക്കൂരിനെ വൃക്ഷത്തെ നൽകി ആദരിച്ചു

ckmnews



ചങ്ങരംകുളം:ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫ്രറ്റേണിറ്റി മൂവ്മെൻറ് ആലംങ്കോട് പഞ്ചായത്ത് കൺവീനർ സാക്കിബ് - പരിസ്ഥിതി സ്നേഹിയും പെൺമിത്ര പ്രസിഡന്റും  എഫ്.ഐ.ടി.യു ,കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറിയുമായ സീനത്ത് കോക്കൂരിനെ ഫല വൃക്ഷത്തൈ നൽകി ആദരിച്ചു. ഫ്രറ്റേണിറ്റി പൊന്നാനി മണ്ഡലം കമ്മിറ്റി അംഗം സാക്കിബ്, നബീൽ മഹ്മൂദ്, ലബീബ്, റുസാഫിദ് യാസിർ, ഇഹ്സാൻ സിറാജ്, അയ്ഷ നസ്രിൻ എന്നിവർ നേതൃത്വം നൽകി.