25 April 2024 Thursday

ഷാനവാസ് നരണിപ്പുഴയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ സൂഫിയും സുജാതയും നേടിയത് അഞ്ച് പുരസ്‌കാരം

ckmnews

ഷാനവാസ് നരണിപ്പുഴയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ സൂഫിയും സുജാതയും നേടിയത് അഞ്ച് പുരസ്‌കാരം


തിരുവനന്തപുരം സൂഫി സംഗീതവും ഗസലും മനോഹരമായി സമന്വയിച്ചപ്പോൾ ഷാനവാസ് നരണിപ്പുഴയുടെ സൂഫിയും സുജാതയും നേടിയത് അഞ്ച്‌ പുരസ്‌കാരം. സൂഫിയും സുജാതയും എന്ന ചിത്രത്തിന്‌ പാട്ടിനും പശ്ചാത്തല സംഗീതത്തിനും ശബ്‌ദ മിശ്രണത്തിനും നൃത്ത സംവിധാനത്തിനുമായാണ്പുരസ്‌കാരങ്ങള്‍ ലഭിച്ചത്. വാതുക്കല്‌ വെള്ളരിപ്രാവ്‌ എന്ന പാട്ടിന്‌ എം ജയചന്ദ്രന്‌ സംഗീത സംവിധാനത്തിനും നിത്യ മാമ്മന്‌ ഗായികയ്ക്കുമുള്ള പുരസ്‌കാരം ലഭിച്ചു. പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരവും ജയചന്ദ്രനാണ്‌. ശബ്ദമില്ലാത്ത കേന്ദ്രകഥാപാത്രത്തിന്റെ ആന്തരികലോകം നിത്യ മാമ്മൻ അതിമധുരമായ ആലാപനശൈലിയിലൂടെ ആവിഷ്കരിച്ചുവെന്ന്‌ ജൂറി വിലയിരുത്തി. അജിത്‌ എബ്രഹാം ജോർജിനാണ്‌ ശബ്‌ദമിശ്രണത്തിനുള്ള പുരസ്‌കാരം.  നൃത്തസംവിധാന മികവിന്‌ ലളിത സോബിക്കും ബാബു സേവ്യറിനും പുരസ്‌കാരം ലഭിച്ചു