25 April 2024 Thursday

പൊന്നാനിയില്‍ കടലില്‍ കാണാതായ മൂന്ന് മത്സ്യ തൊഴിലാളികളെ ഇനിയും കണ്ടെത്തിയില്ല തിരച്ചില്‍ തുടരും

ckmnews

പൊന്നാനിയില്‍ കടലില്‍  കാണാതായ മൂന്ന് മത്സ്യ തൊഴിലാളികളെ ഇനിയും കണ്ടെത്തിയില്ല തിരച്ചില്‍ തുടരും


പൊന്നാനി:മത്സ്യ ബന്ധനത്തിനായി കടലിൽ പോയി ഫൈബര്‍ വള്ളം മറിഞ്ഞ് കാണാതായ മൂന്നു മത്സ്യതൊഴിലാളികൾക്കായുള്ള തിരച്ചിൽ തുടരുമെന്ന് അധികൃതര്‍ അധികൃതര്‍.പ്രതികൂല കാലാവസ്ഥ മൂലം മത്സ്യത്തൊഴിലാളികളും പോലീസും നടത്തിവന്ന തിരച്ചില്‍ താല്‍കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്.കോസ്റ്റ്ഗാര്‍ഡിന്റെ രണ്ട് കപ്പല്‍ ഇപ്പോഴും തിരച്ചില്‍ തുടരുന്നുണ്ട്.കോസ്റ്റ് ഗാർഡ്, ഫിഷറീസ്, കോസ്റ്റൽ, മത്സ്യ ബന്ധന ബോട്ടുകൾ എന്നിവർ സംയുക്തമായാണ് തെരച്ചിൽ നടതിയിരുന്നത്.കഴിഞ്ഞ ദിവസം ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള തിരച്ചിൽ നടത്തിയെങ്കിലും ഫലം കണ്ടില്ല.ഇതിനിടെ തിരച്ചിലിനായി ഇറങ്ങിയ മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ഒരു സഹായങ്ങളും നല്‍കുന്നില്ലെന്ന ആരോപണവുമായി മത്സ്യത്തൊഴിലാളികള്‍ ഫ്രതിഷേധവുമായി രംഗത്തുണ്ട്.പൊന്നാനി മുക്കാടി സ്വദേശികളായ ബീരാൻ, ഇബ്രാഹിം, മുഹമ്മദാലി എന്നിവരെയാണ് മത്സ്യ ബന്ധനത്തിനിടെ അപകടത്തിൽ പെട്ട് കടലിൽ കാണാതായിട്ടുള്ളത്.