25 April 2024 Thursday

കുറ്റിപ്പുറം പാലത്തിൽ നിന്നും അജ്ഞാതന്‍ പുഴയില്‍ ചാടി തിരച്ചില്‍ തുടരുന്നു

ckmnews

കുറ്റിപ്പുറം പാലത്തിൽ നിന്നും അജ്ഞാതന്‍ പുഴയില്‍ ചാടി തിരച്ചില്‍  തുടരുന്നു


കുറ്റിപ്പുറം പാലത്തിൽ നിന്നും അജ്ഞാതന്‍ പുഴയില്‍ ചാടി.കുറ്റിപ്പുറം മിനി പമ്പ ഭാഗത്ത് ഇന്നലെ രാത്രി എട്ട് മണിക്കാണ് അജ്ഞാതൻ പുഴയിലേക്ക് ചാടുന്നത് മിനി പമ്പയിൽ ഡ്യൂട്ടിയിലുള്ള ലൈഫ് ഗാർഡ് കണ്ടത്. മഴയും ശക്തമായ ഒഴുക്കും രാത്രിയും ആയതിനാൽ രാത്രി തിരച്ചില്‍ നടന്നില്ല.രക്ഷാപ്രവർത്തനത്തിന് പൊന്നാനിയിൽ നിന്നും പുറപ്പെട്ട അഗ്നിശമന സേനയുടെ വാഹനം അപകടത്തിൽപ്പെട്ടു ഒരാൾക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ഇന്ന് രാവിലെ അഗ്നിശമന സേനയും പോലീസും ലൈഫ് ഗാർഡുകളും നാട്ടുക്കാരായ രക്ഷാപ്രവർത്തകരും ചേർന്ന് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്