28 March 2024 Thursday

കൂട്ടിക്കലിൽ ഉരുൾപൊട്ടൽ; 12 പേരെ കാണാതായി; മൂന്ന് മൃതദേഹം കണ്ടെത്തി

ckmnews

കൂട്ടിക്കല്‍ വില്ലേജ് പ്ലാപ്പള്ളി ഭാഗത്ത് ഉരുള്‍പൊട്ടല്‍.  3 വീടുകള്‍ ഒലിച്ചുപോയി. കാണാതായതില്‍ ഒരു വീട്ടിലെ ആറുപേരും.  മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയതായി വിവരം. മുണ്ടക്കയം ഇളംകാടിനു സമീപം ഉരുള്‍പൊട്ടല്‍, പാലം തകര്‍ന്നു. കുട്ടിക്ക് പരുക്ക്. അന്‍പതോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കൂട്ടിക്കല്‍ ടൗണില്‍ വെള്ളംകയറി. മുണ്ടക്കയം–എരുമേലി റോഡിലെ കോസ് വേ മുങ്ങി, ഗതാഗതം നിരോധിച്ചു