28 March 2024 Thursday

ചങ്ങരംകുളം നന്നംമുക്ക് സ്വദേശിയായ പ്രവാസി യുവാവ് ഡല്‍ഹിയില്‍ മരിച്ചു

ckmnews


ചങ്ങരംകുളം:നന്നംമുക്ക് സ്വദേശിയായ പ്രവാസി യുവാവ് ഡല്‍ഹിയില്‍ മരിച്ചു.നന്നംമുക്ക് മുതുകാട് താമസിക്കുന്ന വട്ടപ്പറമ്പില്‍ അപ്പുവിന്റെ മകന്‍ സുരേഷ്(42)ആണ് ഡല്‍ഹിയില്‍ ചികിത്സയില്‍ ഇരിക്കെ മരിച്ചത്.കിഡ്നി സമ്പന്ധമായ അസുഖത്തെ തുടര്‍ന്ന് ഏതാനും മാസമായി ചികിത്സയില്‍ ആയിരുന്നു.വര്‍ഷങ്ങളായി യുഎഇ യില്‍ ബിസിനസ് നടത്തി വരികയായിരുന്നു.മരണാനന്തര ചടങ്ങുകൾ വൃന്ദാവനത്തിൽ വെച്ച് (ആശ്രമം)നടക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു