28 March 2024 Thursday

കർഷക സമരം:എസ് ഡി പി ഐ പ്രധാന മന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു

ckmnews

കർഷക സമരം:എസ് ഡി പി ഐ പ്രധാന മന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു


ചങ്ങരംകുളം:കര്‍ഷകര്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് ബ്രാഞ്ച് തലങ്ങളില്‍ എസ്ഡിപിഐ നരേന്ദ്ര മോഡിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. ആലംകോട് പഞ്ചായത്തിലെ കോക്കൂർ, മാന്തടം, പന്താവൂർ എന്നിവിടങ്ങളിലും,നന്നമുക്ക് പഞ്ചായത്തിലെ മൂക്കുതല,അയിനിച്ചോട്,ചിറവല്ലൂർ,ചങ്ങരംകുളം  എന്നിവിടങ്ങളിലും  പ്രതിഷേധ പരിപാടികള്‍ നടന്നു. കര്‍ഷകരെ കൊന്നൊടുക്കിയ മന്ത്രി പുത്രനേയും മന്ത്രിയേയും പ്രധാനമന്ത്രി സംരക്ഷിക്കുകയാണ്.ഒരുനാള്‍ ഇന്ത്യന്‍ ജനത അക്രമങ്ങള്‍ക്ക് കണക്ക് ചോദിക്കുന്ന ദിനം വന്നണയുമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. വിവിധ ഇടങ്ങളില്‍പഞ്ചായത്ത്, ബ്രാഞ്ച് ഭാരവാഹികള്‍ നേതൃത്വം നല്‍കി.

കോക്കുരിൽ അഷ്‌റഫ്‌ പവിട്ടപ്പുറം,സൈനുദ്ധീൻ വളയംകുളം,മാന്തടത് ഇ വി മജീദ്, അബ്ദുള്ള പെരുമുക്ക്, മുഹമ്മദലി ആലംകോട്,പന്തവൂരിൽ നാസർ പന്താവൂർ, ഇ വി കബീർ, ലത്തീഫ് (അബ്ദുറു )എന്നിവർ നേതൃത്വം നൽകി.കര്‍ഷക പ്രക്ഷോഭങ്ങളുടെ ഭാഗമായി ഈ മാസം 18 ന് സംസ്ഥാന വ്യാപകമായി ട്രെയിന്‍ തടയുന്നതിനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.