25 April 2024 Thursday

സിപിഐ എം ആലങ്കോട് : ബ്രാഞ്ച് സമ്മേളനങ്ങള്‍ പൂര്‍ത്തിയായി

ckmnews

സിപിഐ എം ആലങ്കോട് : ബ്രാഞ്ച് സമ്മേളനങ്ങള്‍ പൂര്‍ത്തിയായി


ചങ്ങരംകുളം:സിപിഐ എം ആലങ്കോട് ലോക്കല്‍ കമ്മിറ്റിക്കു കീഴിലെ ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയായി.ടി സത്യന്‍, എം മുസ്തഫ, എസ് സുജിത്ത്, വി വി കുഞ്ഞുമുഹമ്മദ്, പി ജ്യോതിഭാസ്, ബി ജി ശ്രീജിത്ത്, സി രാമകൃഷ്ണന്‍, കെ പ്രഭാകരന്‍, അഡ്വ. എം ബി ഫൈസല്‍ എന്നിവര്‍ ബ്രാഞ്ച് സമ്മേളനങ്ങള്‍ ഉദ്ഘാടനം ചെയ്തു.ബ്രാഞ്ച് സെക്രട്ടറിമാര്‍:ഒതളൂര്‍- ഫവാസ്, കോക്കൂര്‍- സുകുമാരന്‍, വളയംകുളം- കെ വി ഷെഹീര്‍, ഉദിനുപറമ്പ്- ഗിരീഷ്, പാവിട്ടപ്പുറം- റഷീദ് പാവിട്ടപ്പുറം, ആലങ്കോട്- പ്രബീഷ്, ചങ്ങരംകുളം- വി സെയ്ത്, ചങ്ങരംകുളം വെസ്റ്റ്- ഹാരിസ്, മാന്തടം- കെ മാധവന്‍, ചിയ്യാനൂര്‍- ഹരിദാസന്‍, പെരുമുക്ക്- ആരിഫ നാസര്‍, കിഴിക്കര- എം പി റഷീദ്, തച്ചുപറമ്പ്- ജയന്‍, അട്ടേക്കുന്ന്- ബാബു, കക്കിടിപ്പുറം- ശശീന്ദ്രന്‍, പന്താവൂര്‍- രതീഷ്, കാളാച്ചാല്‍- മുഹമ്മദ് അഷറഫ്.

ആലംകോട് ലോക്കല്‍ സമ്മേളനം 24ന് വളയംകുളത്ത് നടക്കും