25 April 2024 Thursday

മഹാകവി അക്കിത്തം അനുസ്മരണം നടത്തി

ckmnews

മഹാകവി അക്കിത്തം അനുസ്മരണം നടത്തി


എടപ്പാള്‍:മഹാകവി അക്കിത്തം അനുസ്മരണം അദ്ദേഹത്തിൻ്റെ ജൻമനാടായ കുമരനെല്ലൂരിൽ വെച്ച്  സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.അക്കിത്തത്തിൻ്റെ സ്മാരകം  ഉചിതമായ രിതിയിൽ  നിർമ്മിക്കപ്പെടും, അതിനായി സാംസ്കാരിക വകുപ്പിൻ്റെ മുഴുവൻ സഹായവും ഉണ്ടായിരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കുമരനെല്ലൂർ ഗവ: സ്കൂളിൽ വെച്ച അനുസ്മരണ സമ്മേളനത്തിൽ 

സ്ഥലം എംഎല്‍എ യും  നിയമസഭ സ്പീക്കറുമായ എം.ബി. രാജേഷ് അധ്യക്ഷനായിരുന്നു. ഷൊർണൂർ എംഎൽഎ പി മമ്മിക്കുട്ടി, ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റ് ടി കെ നാരായണ ദാസ്, ജില്ലാ പഞ്ചായത്ത് മെംബർ ഷാനിബ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.സാംസ്കാരിക സമ്മേളനം നിയമസഭ സ്പീക്കര്‍ എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ധീൻ കളത്തിൽ അധ്യക്ഷനായി. ഇ.ടി മുഹമ്മദ്‌ ബഷീർ എം.പി മുഖ്യാതിഥിയായി.