25 April 2024 Thursday

ഇന്ധനവില ഇന്നും കൂട്ടി:പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും കൂടി

ckmnews

തിരുവനന്തപുരം: ഇന്ധനവില  ഇന്നും കൂട്ടി. പെട്രോളിന്  (Petrol) 35 പൈസയും, ഡീസലിന് (Diesel) 37 പൈസയും കൂടി. തിരുവനന്തപുരത്ത് ‍ഡീസൽ വില 101 കടന്നു.


തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 107.76 പൈസയും, ഡീസലിന് 101.29 രൂപയാണ് ഇന്നത്തെ വില.  കൊച്ചിയിൽ പെട്രോളിന് 105.8 രൂപ, ഡീസൽ 99.41 രൂപയും കോഴിക്കോട് പെട്രോളിന് 105.92 രൂപയും, ഡീസലിന് 99.63 രൂപയുമാണ് വില.