08 December 2022 Thursday

കടലിൽ കാണാതായ മൂന്ന് മൽസ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല.കണ്ണീരോടെ പ്രാർത്ഥനയിൽ തീരം

ckmnews

കടലിൽ കാണാതായ മൂന്ന് മൽസ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല.കണ്ണീരോടെ പ്രാർത്ഥനയിൽ തീരം


പൊന്നാനി:പൊന്നാനിയിൽ നിന്ന് മൽസ്യ ബന്ധനത്തിന് പോയി കാണാതായ മൂന്ന് മൽസ്യത്തൊഴിലാളികളെ ഇനിയും കണ്ടെത്താനായില്ല. രണ്ട് ദിവസം കടലിൽ വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം.പൊന്നാനി മുക്കാടിയിലുള്ള "റഫ്ക്കാന"

വള്ളത്തിലെ നാലു പേരെയാണ് ആദ്യം  കാണാതായത. വ്യാഴാഴ്ചയാണ് സംഭവം ഉണ്ടായത്.ഇതിൽ രക്ഷപ്പെട്ട മൽസ്യ തൊഴിലാളിയായ മുക്കാടി സ്വദേശി

ഹംസു പറമ്പിലിനെ പൊന്നാനി ഗവ.താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . കുഞ്ഞുമരക്കാരിയാക്കാനകത്ത് ബീരാൻ (മുക്കാടി) , ചന്തക്കാരന്റെ ഇബ്രാഹിം (മുക്കാടി) ,പുത്തൻപുരയിൽ മുഹമ്മദാലി (തെക്കേകടവ്) എന്നീ മൂന്ന് മൽസ്യ തൊഴിലാളികളെയാണ് ഇനി കണ്ടെത്താൻ

ഉള്ളത്.ഇവർക്കായി നേവിയും ഫിഷറീസും കോസ്റ്റ് ഗാർഡും തിരച്ചിൽ നടത്തിയിരുനു.സംഭവം അറിഞ്ഞയുടനെ പൊന്നാനി എം എൽ എ പി നന്ദകുമാർ  ഫിഷറീസ് മന്ത്രി സജി ചെറിയാനെ കാര്യങ്ങൾ വിളിച്ചു ബോധിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ കോസ്റ്റ്

ഗാർഡ് കൊച്ചി ബേപ്പൂർ എന്നിവിടങ്ങളിലെ

തിരച്ചിൽ വിദഗ്ദന്മാർ ഉൾപ്പെടുന്ന

മൂന്ന് കപ്പലും ഒരു ഹെലികോപ്റ്ററും സംഭവ

സ്ഥലത്ത് കേന്ദ്രീകരിച്ച് തിരച്ചിൽ

ഊർജിതമാക്കിയിട്ടുണ്ട്.കൂടാതെ

ഫിഷറീസ്‌ ആംബുലൻസും കോസ്റ്റൽ

പോലീസിന്റെ രക്ഷാ ബോട്ടുകളും

സജീവമായി തിരച്ചിൽ തുടരുകയുമാണ് .

എറണാകുളം - മലപ്പുറം  ജില്ലകളിലെ

ജില്ലാ കലക്ടർമാരുമായും വിഷയത്തിന്റെ

ഗൗരവം ബോധ്യപ്പെടുത്തി സംസാരിച്ചിരുന്നതായി എം എൽ എ പറഞ്ഞു.

സംസ്ഥാന ഫിഷറീസ് ഡയറക്ടർ ,

മലപ്പുറം ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ , കോസ്റ്റൽ പോലീസ് മേധാവികൾ എന്നിവരുമായും എം എൽ എ യും എം പി  ഇ ടി മുഹമ്മദ് ബഷീറും  നേരിൽ

സംസാരിച്ചു . തിരൂർ ഡി വൈ എസ് പി  യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം

പൊന്നാനി ഹാർബറിൽ നേരിട്ടെത്തി

സ്ഥിതിഗതികൾ വിലയിരുത്തി.

ബേപ്പൂർ , പരപ്പനങ്ങാടി , ചാലിയം

പ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള തിരച്ചിലിന്

കരുത്ത് പകരുന്നതിന് വേണ്ടി

പൊന്നാനിക്കാരുടെ ഉടമസ്‌ഥതയിലുള്ള ബോട്ടുകളും വള്ളങ്ങളും അങ്ങോട്ട്

പോയിട്ടുണ്ട് . സംഭവം അറിഞ്ഞയുടൻ തന്നെ എം എൽ എ യും എം പി യും 

ഹാർബറിൽ നേരിട്ടെത്തി സാധ്യമായതെല്ലാം

ചെയ്യാൻ വേണ്ട ഇടപെടൽ നടത്തിയിരുന്നു .

ckmnews