28 March 2024 Thursday

അക്കിത്തം അനുസ്മരണം:സാംസ്കാരിക സമ്മേളനം സ്പീക്കര്‍ എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു

ckmnews

അക്കിത്തം അനുസ്മരണം:സാംസ്കാരിക സമ്മേളനം സ്പീക്കര്‍ എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു


എടപ്പാൾ: മഹാകവി അക്കിത്തം വിടവാങ്ങിയിട്ട് ഒരാണ്ട് തികയുന്ന ഒക്ടോബർ 15ന് കപ്പൂർ പഞ്ചായത്ത്  അനുസ്മരണവും സാംസ്കാരിക സമ്മേളനവും സംഘടിപ്പിച്ചു.  സാംസ്കാരിക സമ്മേളനം നിയമസഭ സ്പീക്കര്‍ എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ധീൻ കളത്തിൽ അധ്യക്ഷനായി. ഇ.ടി മുഹമ്മദ്‌ ബഷീർ എം.പി മുഖ്യാതിഥിയായി. തുടർന്ന് വിജു നായരങ്ങാടിയുടെ നേതൃത്വത്തിൽ അക്കിത്തം കവിതയുടെ സൂക്ഷ്മ രാഷ്ട്രിയം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.