29 March 2024 Friday

ഹരിശ്രീ കുറിച്ച് കുരുന്നുകൾ:വിവിധ ക്ഷേത്രങ്ങളില്‍ കുട്ടികള്‍ ആദ്യാക്ഷരം കുറിച്ചു

ckmnews

ഹരിശ്രീ കുറിച്ച് കുരുന്നുകൾ:വിവിധ ക്ഷേത്രങ്ങളില്‍ കുട്ടികള്‍ ആദ്യാക്ഷരം കുറിച്ചു


എടപ്പാൾ: അറിവിന്റെ ഹരിശ്രീ കുറിച്ച് കുരുന്നുകൾ അക്ഷരലോകത്തേക്ക്.

 കോവിഡ് പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ച് കൊണ്ട് തന്നെയാണ് പരിപാടികൾ നടന്നത്ത്. സരസ്വതി ദേവിയെ മനസ്സിൽ ധ്യാനിച്ചു കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു നൽകിയത്.പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയും നിർദേശങ്ങൾ ഗുരു കാരണവന്മാർ ചടങ്ങുകൾക്ക്  നേതൃത്വം നൽകി.ക്ഷേത്രങ്ങളിലും സാംസ്കാരിക നിലയങ്ങളിലുമായി നിരവധി കുരുന്നുകളാണ് അറിവിന്റെ ലോകത്തേക്ക് ഹരിശ്രീ കുറിച്ചത്.അക്ഷരങ്ങളെ ആവാഹിച്ച്‌ വാഗ്ദേവതയെ പ്രണമിച്ച്‌ കുട്ടികൾ വിദ്യാരംഭ ചടങ്ങുകള്‍ക്കെത്തി. രാവിലെ നേരത്തെ മുതല്‍തന്നെ ക്ഷേത്രങ്ങള്‍ കുട്ടികളേയും അവരുടെ രക്ഷിതാക്കളേയും കൊണ്ട്‌ നിറഞ്ഞിരുന്നു. ജില്ലയിലെ പ്രധാനക്ഷേത്രങ്ങളിലെല്ലാം എഴുത്തിനിരുത്തല്‍ ചടങ്ങ്‌ ഉച്ചവരെ നീണ്ടു നിന്നു. പന്താവൂർ ശ്രീ ലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിൽ അടാട്ട് വാസുദേവൻ മാസ്റ്ററും കാലടിത്തറ വടക്കേ മണലിയാർ കാവ് ഭഗവതി ക്ഷേത്രത്തിൽ മാളികപ്പുറം മുൻ മേൽശാന്തി മനോജ് എമ്പ്രാന്തിരിയും മാന്തടം ആര്യങ്കാവ് ഭഗവതി ക്ഷേത്രത്തിൽ ആലങ്കോട് ലീലാകൃഷ്ണനും ടി. കൃഷ്ണൻ നായരും എഴുത്താശാൻമാരായി.ഒതളൂർ ശ്രീ പുതുവെയ്പ് മണലിയാർ കാവ് ഭഗവതി ക്ഷേത്രത്തിൽ പാറമേൽ മന ജയരാമൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ രക്ഷിതാക്കൾ കുട്ടികളെ ആദ്യാക്ഷരം കുറിച്ചു.കൃഷ്ണൻ പാ വിട്ടപ്പുറം നേതൃത്വം നൽകി