29 March 2024 Friday

കുന്നംകുളം പുതിയ ബസ്സ്റ്റാന്റ് റോഡിലെ കുഴിയില്‍ വീണ ബസ് ചരിഞ്ഞു; ഒഴിവായത് വന്‍ ദുരന്തം

ckmnews

കുന്നംകുളം പുതിയ ബസ്സ്റ്റാന്റ് റോഡിലെ കുഴിയില്‍ വീണ ബസ് ചരിഞ്ഞു; ഒഴിവായത് വന്‍ ദുരന്തം


കുന്നംകുളം:കുന്നംകുളം പുതിയ ബസ് സ്റ്റാൻഡിൽ നിന്നും മലായ ജംഗ്ഷനിലേക്ക് പ്രവേശിക്കുന്ന  റോഡിലെ കുഴിയിൽ വീണ ബസ്സിന്റെ ഒരു ഭാഗം ചരിഞ്ഞു. ഒഴിവായത് വൻ ദുരന്തം .കുന്നംകുളം പട്ടാമ്പി റൂട്ടിലോടുന്ന ശ്രീദേവി ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം.ട്രിപ്പ് പോകുന്നതിനായി സ്റ്റാൻഡിൽ നിന്നും എടുത്ത ബസ്  റോഡിലേക്ക് കയറിയതോടെ  ഒരുവശം കുഴിയിൽ വീണു ചെരികയായിരുന്നു. ഇതോടെ ബസ്സിന്റെ ഒരു വഷം പൂർണമായും താഴ്ന്നു.യാത്രക്കാർ പേടിച്ച് ബഹളംവച്ചുതോടെ നാട്ടുകാർ ഓടിക്കൂടി ബസ് യാത്രികരെ  മറ്റൊരു ബസ്സിൽ കയറ്റി വിട്ടു.സംഭവം അറിഞ്ഞ് കുന്നംകുളം പോലീസും സ്ഥലത്തെത്തിയിരുന്നു.