29 March 2024 Friday

കിസാൻ കോൺഗ്രസ് കർഷക പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

ckmnews

കിസാൻ കോൺഗ്രസ് കർഷക പ്രതിഷേധ സംഗമം സംഘടിപ്പിച്ചു


ചങ്ങരംകുളം: കിസാൻ കോൺഗ്രസ്  ചങ്ങരംകുളത്ത് കർഷക പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.പൊന്നാനി നിയോജകമണ്ഡലം കമ്മറ്റിയുടെ  ആഭിമുഖ്യത്തിൽ കർഷകർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ അവർക്ക് നൽകുക, 

കാർഷിക മേഖലയെ കോർപറേറ്റുകളുടെ കയ്യിൽ നിന്നും മോചിപ്പിക്കുക, പമ്പിംങ് സബ്സിഡി കുടിശിക വിതരണം ചെയ്യുക, പമ്പിംങ് സബ്സിഡി കർഷകർക്ക് നേരിട്ട് നൽകുക, രാഷ്ട്രീയ കൃഷി വികാസ് യോജന ആനുകൂല്യം പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധ സംഗമം.എ വി ശ്രീകുമാർ അധ്യക്ഷത വഹിച്ച പരിപാടി

കെ പി സി സി നിർവ്വാഹക സമതി അംഗം വി സെയ്ദ് മുഹമ്മദ്‌ തങ്ങൾ ഉദ്ഘാടനം ചെയ്തു.അഡ്വ ഏ എം രോഹിത്

മുഖ്യ പ്രഭാഷണം നടത്തി.ഹക്കീം പെരുമുക്ക്, പി ടി.കാദർ. കാരയിൽ അപ്പു, കെ മുരളീധരൻ അബ്ദു കണിയിൽ,എന്നിവർ പ്രസംഗിച്ചു.