25 April 2024 Thursday

സേതുവിന്റെ "അടയാളങ്ങൾ:നോവൽ ചർച്ച നടത്തി

ckmnews

സേതുവിന്റെ "അടയാളങ്ങൾ:നോവൽ ചർച്ച നടത്തി


ചങ്ങരംകുളം:2006 ലെ വയലാർ രാമവർമ പുരസ്കാരവും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും നേടിയ സേതുവിന്റെ "അടയാളങ്ങൾ" എന്ന നോവലിനെ അടിസ്ഥാനമാക്കി നോവൽ ചർച്ച സംഘടിപ്പിച്ചു. ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാലയുടെ 68-ാമത് പുസ്തക ചർച്ചയിൽ കൃതിയെ ആധാരമാക്കി സെക്രട്ടറി സോമൻ ചെമ്പ്രേത്ത് ആമുഖപ്രഭാഷണം നിർവ്വഹിച്ചു. പ്രസിഡണ്ട് എം.എം ബഷീർ മോഡറേറ്ററായി. എ. വത്സല ടീച്ചർ ചർച്ചയുടെ അവലോകനം നിർവ്വഹിച്ചു. പി.എൻ കൃഷ്ണൻ നമ്പൂതിരി, ചന്ദ്രിക രാമനുണ്ണി, കൃഷ്ണൻ നമ്പൂതിരി എന്നിവർ ആശംസകൾ അറിയിച്ചു. വി.ടി വാസുദേവൻ മാഷിന്റെ പുതിയ പുസ്തകം "പുഴവക്കത്തെ കെടാത്ത നിലാവ് " കെ.വി ശശീന്ദ്രൻ പരിചയപ്പെടുത്തി.