23 April 2024 Tuesday

കാലടിത്തറ വടക്കേ മണലിയാർ കാവ് ക്ഷേത്രത്തിന് സമീപം താമസിച്ചിരുന്ന പാചക വിദഗ്ധൻ ജനു നായർ നിര്യാതനായി

ckmnews

കാലടിത്തറ വടക്കേ മണലിയാർ കാവ് ക്ഷേത്രത്തിന് സമീപം താമസിച്ചിരുന്ന പാചക വിദഗ്ധൻ ജനു നായർ നിര്യാതനായി 


എടപ്പാള്‍:കാലടിത്തറ വടക്കേ മണലിയാർ കാവ് ക്ഷേത്രത്തിന് സമീപം താമസിച്ചിരുന്ന പാചക വിദഗ്ധൻ ജനു നായർ നിര്യാതനായി.പന്താവൂരിലെ പാചക വിദഗ്ദനായിരുന്ന പരേതനായ മൂക്കേത്ത് കുട്ടൻ നായരുടെ സഹപ്രവർത്തകനും കുടുംബക്കാരനും കൂടിയാണ് ജനു നായർ.കുട്ടൻ നായരുടെ പാചക കലയിലെ എല്ലാ ഐശ്വര്യങ്ങളും ജനു നായർക്കും കിട്ടിയിട്ടുണ്ട് എന്ന് തന്നെ പറയാം.കേരളത്തിലും കേരളത്തിന് പുറത്തും നിരവധി വിവാഹങ്ങൾക്കും മറ്റു പല ആലോഷങ്ങൾക്കും എത്ര വലിയ സദ്യയായാലും എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ തീർത്തും ഒരു സദ്യ ( ഊൺ) തന്നെ വളരെ രുചിയോടെ തയ്യാറാക്കുന്ന ആളായിരുന്നു ജനു നായർ. തൻ്റെ പ്രായം കൂടി കൂടി വന്നപ്പോഴും പാചക കലയിലെ നൈപുണ്യം വീണ്ടും വീണ്ടും ഉയരുക തന്നെ ആയിരുന്നു.ചടങ്ങ് ഏതുമാകട്ടെ സദ്യയുണ്ടവർ സംതൃപ്തിയോടെ പാചകം ജനുനായരാണല്ലേ എന്ന സംസാരത്തോടെയാവും കൈ കഴുകാൻ പോകുക .ഈയടുത്ത കാലം വരെ ഈ പാചക വിദഗ്ദൻ്റെ ഭക്ഷണത്തിൻ്റെ രുചി നമ്മുടെ പ്രദേശത്തുകാർ അറിയാത്തവരുണ്ടാകില്ല.ജനു നായരുടെ ഭക്ഷണത്തിൻ്റെ രുചി ഇനി ഓർമയാകുകയാണ്.ഭാര്യ പരേതയായ ദേവകിയമ്മ.മക്കൾ:ഷീജ,അനിൽകുമാർ

(മലപ്പുറം ജില്ലാ ട്രഷറി ഓഫീസ് അസിസ്റ്റൻറ്)മരുമകൻ

മുരളി ( ഉണ്ണി) ഇലക്ട്രീഷ്യൻ