25 April 2024 Thursday

സൗഹൃദം സ്ഥാപിച്ച് വിഡിയോ കോള്‍ ചെയ്ത് സ്ക്രീന്‍ ഷോട്ടെടുക്കും,പിന്നീട് നഗ്നഫോട്ടോ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തും;പ്രതി അറസ്റ്റില്‍

ckmnews

സൗഹൃദം സ്ഥാപിച്ച് വിഡിയോ കോള്‍ ചെയ്ത് സ്ക്രീന്‍ ഷോട്ടെടുക്കും,പിന്നീട് നഗ്നഫോട്ടോ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തും;പ്രതി അറസ്റ്റില്‍

 പരപ്പനങ്ങാടി:പതിനാറുകാരിയെ ഉപദ്രവിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വള്ളിക്കുന്ന് മുണ്ടിയന്‍ കാവ് സ്വദേശിയായ മുഹമ്മദ് അനീഷിനെ (20) യാണ് പരപ്പനങ്ങാടി പൊലീസ് പിടികൂടിയത്.പെണ്‍കുട്ടികളുടെ ഫോണ്‍ നമ്പര്‍ കൈക്കലാക്കുന്ന പ്രതി സൗഹൃദം സ്ഥാപിച്ച് പിന്നീട് വിഡിയോ കോള്‍ ചെയ്ത് പെണ്‍കുട്ടികളുടെ ഫോട്ടോ സ്ക്രീന്‍ ഷോട്ട് എടുക്കും. ശേഷം ആ ഫോട്ടോകള്‍ മറ്റുള്ളവര്‍ക്ക് അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി നഗ്ന ഫോട്ടോകള്‍ അയക്കാന്‍ ആവശ്യപ്പെടും.ഇയാളുടെ പക്കല്‍നിന്നും പിടിച്ചെടുത്ത ഫോണില്‍ നിരവധി പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു.അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പരപ്പനങ്ങാടി അഡി.എസ് ഐ മാരായ ബാബുരാജ്, രാധാകൃഷ്ണന്‍ സി.പി. ഒമാരായ ജിനേഷ്, പ്രശാന്ത് , ദിലീപ്, സുധീഷ് എന്നിവരാണ് അന്വേഷണ സംഘത്തിന് നേത്യത്വം നല്‍കിയത്.