28 October 2021 Thursday

സരിതയുടെ മൊഴിയിൽ ആര്യാടൻ മുഹമ്മദിനെതിരെ വിജിലൻസ് അന്വേഷണം

ckmnews

സരിതയുടെ മൊഴിയിൽ ആര്യാടൻ മുഹമ്മദിനെതിരെ വിജിലൻസ് അന്വേഷണം


തിരുവനന്തപുരം:സോളാർ കേസിൽ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദിനെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. സരിതാ നായരിൽ നിന്നും കൈക്കൂലി വാങ്ങിയെന്ന കേസിലാണ് അന്വേഷണം. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.


ആര്യാടൻ മുഹമ്മദ് വൈദ്യുതി മന്ത്രിയായിരുന്ന സമയത്ത് സരിതയിൽ നിന്നും 40 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് പരാതി. പ്രാഥമിക അന്വേഷണം നടത്തിയ ശേഷം വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആര്യാടനെതിരെ അന്വേഷണം നടത്തുന്നത്.


അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടതു പ്രകാരമാണ് ആര്യാടൻ മുഹമ്മദിനെ കണ്ടതെന്നും രണ്ട് ഘട്ടങ്ങളിലായി 40 ലക്ഷം രൂപ നൽകിയെന്നുമാണ് സരിതയുടെ വെളിപ്പെടുത്തൽ. മുൻ മന്ത്രിയായതിനാൽ ആര്യാടനെതിരെ കേസെടുക്കാൻ സർക്കാരിന്റെയും ഗവർണറുടേയും അനുമതി ആവശ്യമായിരുന്നു.

ckmnews