20 April 2024 Saturday

ടി എം സിദ്ധീഖിന്റെ നിലപാട് നാളെ അറിയാം മാധ്യമങ്ങളെ കാണും

ckmnews

ടി എം സിദ്ധീഖിന്റെ നിലപാട് നാളെ അറിയാം മാധ്യമങ്ങളെ കാണും


പൊന്നാനി: സി പി എമ്മിൽ നിന്ന് അച്ചടക്ക നടപടി നേരിട്ട .ടി എം സിദ്ധീഖിൻ്റെ നിലപാട് നാളെ അറിയാം സി.പി.എം. നേതാവ് ടി.എം. സിദ്ദീഖ് വ്യാഴാഴ്ച രാവിലെ 10 മണിക്ക് നിലപാട് വ്യക്തമാക്കും.

വെളിയങ്കോട്ടെ വസതിയിൽ വെച്ചാണ്  മാധ്യമങ്ങളെ കാണുക.വിഭാഗീയതയെ തുടർന്ന് ജില്ലാ കമ്മറ്റിയിൽ നിന്ന് ബ്രാഞ്ച് കമ്മറ്റിയിലേക്ക് തരം താഴ്ത്തിയിരുന്നു. തുടർന്ന് വലിയ പ്രതിഷേധമാണ് പ്രവർത്തകരിൽ നിന്നും ഉണ്ടായത്.


അച്ചടക്ക നടപടിക്ക് ശേഷം മാധ്യമങ്ങളിൽ നിന്നും സി പി എം നേതാക്കളിൽ നിന്നും അകലം പാലിച്ച സിദ്ധീഖ് നാളെ മാധ്യമങ്ങളെ കാണുമ്പോൾ അത്ഭുതപ്പെടുത്തുന്ന തീരുമാനങ്ങൾ ഒന്നും ഉണ്ടാവാനിടയില്ലെന്നാണ് സൂചന