24 April 2024 Wednesday

വനിതാ ശിശു വികസന വകുപ്പ് പ്രദർശനവും കലാവിരുന്നും സംഘടിപ്പിച്ചു

ckmnews

വനിതാ ശിശു വികസന വകുപ്പ് പ്രദർശനവും കലാവിരുന്നും സംഘടിപ്പിച്ചു


ചങ്ങരംകുളം: വനിതാ ശിശു വികസന വകുപ്പ് ഐസിഡിഎസ് നാൽപത്തിയാറാം വാർഷികത്തോടനുബന്ധിച്ച് പ്രദർശനവും കലാവിരുന്നും സംഘടിപ്പിച്ചു.ആലങ്കോട് ഗ്രാമ പഞ്ചായത്തിന് കീഴിൽ നടന്ന പരിപാടിയിൽ ഭക്ഷ്യമേളയും ഐ സി ഡി എസിന്റെ സേവന പ്രവർത്തികളുടെ പ്രദർശനവും കലാപരിപാടികളുമാണ്

നടന്നത്. ഐ സി ഡി എസ് സൂപ്പർ വൈസർ കൃഷ്ണ ജ സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രബിത ടീച്ചർ അധ്യക്ഷത വഹിച്ചു. 

ചിയ്യാനൂർ ജി എൽ പി സ്കൂളിൽ നടന്ന പരിപാടി ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ വി ഷഹീർ ഉദ്ഘാടനം ചെയ്തു 

ബ്ലോക്ക് മെമ്പർമാരായ രാമദാസ്,കരുണാകരൻ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷംന, പ്രകാശൻ,വിനീത,നിംന, സുജിത സുനിൽ,ഗ്രാമപഞ്ചായത്ത് സെക്രട്ടറി  അനൂപ്, മജീദ്,സുരേഷ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.അംഗനവാടി വർക്കർ സിന്ധു നന്ദിയും പറഞ്ഞു