28 October 2021 Thursday

ചങ്ങരംകുളത്ത് നോട്ടിന് പകരം ദിര്‍ഹം നല്‍കാമെന്ന് പറഞ്ഞ് വ്യാപാരികളുടെ 5 ലക്ഷം രൂപ തട്ടിയ കേസില്‍ ബംഗ്ളാദേശ് സ്വദേശി പിടിയില്‍

ckmnews

ചങ്ങരംകുളത്ത് നോട്ടിന് പകരം ദിര്‍ഹം നല്‍കാമെന്ന് പറഞ്ഞ് വ്യാപാരികളുടെ 5 ലക്ഷം രൂപ തട്ടിയ കേസില്‍ ബംഗ്ളാദേശ് സ്വദേശി പിടിയില്‍


ചങ്ങരംകുളം:ഇന്ത്യന്‍ നോട്ടിന് പകരം ദിര്‍ഹംസ് നല്‍കാമെന്ന് പറഞ്ഞ് വ്യാപാരികളുടെ 5 ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയകേസിലെ പ്രധാന പ്രതിയെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു.ബംഗ്ളാദേശ് സ്വദേശിയും ജാര്‍ഖണ്ഡ് വിലാസത്തില്‍ താമസക്കാരനുമായ ഫാറൂക്ക് ഷെയ്ക്ക്(32)നെയാണ് ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കല്‍ അറസ്റ്റ് ചെയ്തത്.2020 ജൂണ്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം.കൊപ്പം സ്വദേശികളായ സഹോദരങ്ങളുടെ വ്യാപാര സ്ഥാപനത്തിലെത്തി വിശ്വാസ്യത പിടിച്ച് പറ്റിയ ശേഷം 5 ലക്ഷത്തിന് ദിര്‍ഹം കയ്യിലുണ്ടെന്ന് വിശ്വസിപ്പിച്ച്  ചങ്ങരംകുളത്ത് മാട്ടം റോഡില്‍ വിളിച്ച് വരുത്തുകയും ശേഷം ദിര്‍ഹം ആണെന്ന് വിശ്വസിപ്പിച്ച് ബാഗ് കൈമാറി 5 ലക്ഷം രൂപയുമായി അപ്രത്യക്ഷനാവുകയും ആയിരുന്നു.ചങ്ങരംകുളം പോലീസിന് നല്‍കിയ പരാതിയില്‍ നടത്തിയ അന്യേഷണത്തില്‍ കൂട്ടുപ്രതി നേരത്തെ അറസ്റ്റിലായിരുന്നു.പ്രതികള്‍ സമാനമായ നിരവധി തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്ന വിവരത്തില്‍ അന്യേഷണസംഘം പണവുമായി കടന്ന പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം തുടരുന്നതിനിടെയാണ് സമാനമായ കേസില്‍ ഫാറൂക്ക് ഷെയ്ക്കിനെ കാസര്‍ഗോഡ് ചന്ദേര പോലീസ് പിടികൂടിയത്.എസ്ഐമാരായ ഹരിഹരസൂനു,ആന്റോ ഫ്രാന്‍സിസ്, സിപിഒമാരായ കപില്‍ദേവ്,കെന്‍സന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ കാസര്‍ഗോഡ് എത്തി കസ്റ്റഡിയില്‍ എടുത്തത്.തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജറാക്കിയ പ്രതിയെ റിമാന്റ് ചെയ്തു

ckmnews