29 March 2024 Friday

എടപ്പാൾ ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

ckmnews

എടപ്പാൾ ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.


എടപ്പാൾ: എടപ്പാൾ ഹയർ സെക്കണ്ടറി സ്കൂളിലെ ഹയർ സെക്കണ്ടറി വിഭാഗം സീനിയർ അധ്യാപകനെ താമസ സ്ഥലത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.


കൊല്ലം സ്വദേശിയായ ബെനഡിക്ട് ആണ് താമസ സ്ഥലത്ത് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹത്തിൽ നിന്ന് ദുർഗന്ധം വന്നതോടെയാണ് നാട്ടുകാർ താമസ സ്ഥലത്ത് പരിശോധന നടത്തിയത്.കഴിഞ്ഞ രണ്ടു വർഷമായി എടപ്പാൾ ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകനായ ഇയാൾ അധികമാരോടും സൗഹൃദം ഉണ്ടായിരുന്നില്ല. പോലീസ് അന്വേഷണം തുടങ്ങി.