25 April 2024 Thursday

പകർച്ചവ്യാധി നിയന്ത്രണം;കടവല്ലൂർ പഞ്ചായത്തിൽ ബ്ലൂ ആർമി പദ്ധതിക്ക് തുടക്കമായി.

ckmnews

പകർച്ചവ്യാധി നിയന്ത്രണം;കടവല്ലൂർ പഞ്ചായത്തിൽ ബ്ലൂ ആർമി പദ്ധതിക്ക് തുടക്കമായി.


പെരുമ്പിലാവ് :പകർച്ചവ്യാധി നിയന്ത്രണ പരിപാടിയുടെ ഭാഗമായി കടവല്ലൂർ ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രം പെരുമ്പിലാവും സംയുക്തമായി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലൂ ആർമി എന്നപേരിൽ നടപ്പിലാക്കുന്ന 

പകർച്ചവ്യാധി നിയന്ത്രണ

പദ്ധതിക്ക് തുടക്കമായി.ഒരു ദിവസം ഒരു വാർഡിൽ എന്ന രൂപത്തിൽ 20 ദിവസം കൊണ്ട് 20 വാർഡുകളും പൂർത്തീകരിക്കുന്ന പദ്ധതിയാണ് ബ്ലൂ ആർമി 20 ദിവസം കൊണ്ട് പഞ്ചായത്തിലെ മുഴുവൻ വീടുകളും കയറി ക്ലോറിനേഷൻ ലീവ് ലെറ്റ വിതരണം കൊതുക് പ്രജനന നശീകരണ പരിപാടികൾ പ്രതിരോധ ബോധവൽക്കരണ സന്ദേശം നൽകി തുടങ്ങിയ പ്രവർത്തനങ്ങളാണ് ഈ പദ്ധതിക്ക് കീഴിൽ നടപ്പിലാക്കുന്നത്.ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന പഞ്ചായത്ത് തല ഉദ്ഘാടനം

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  പി ഐ രാജേന്ദ്രൻ  നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്  ഫൗസിയ അധ്യക്ഷത വഹിച്ച ചടങ്ങിൽ മെഡിക്കൽ ഓഫീസർ  ഡോ.അഭിലാഷ് 

പദ്ധതി വിശദീകരണം

നടത്തി.വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ  പ്രഭാത് മുല്ലപ്പള്ളി ആശംസകളർപ്പിച്ചു.

 തുടർന്ന് നടന്ന വാർഡ് തല ബോധവൽക്കരണ പരിപാടികൾക്ക് ആരോഗ്യ പ്രവർത്തകരായ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ,രഞ്ജിത്ത്, രാജി, സീനത്ത്, ശാലി,  രശ്മി തുടങ്ങിയവർ നേതൃത്വം നൽകി.പഞ്ചായത്തിലെ മുഴുവൻ ആശാ പ്രവർത്തകരും ഒരു ദിവസം ഒരു വാർഡിൽ ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും

 മൂന്ന് വർഷമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ബ്ലൂ ആർമി എന്ന ഗ്രാമപഞ്ചായത്ത് പദ്ധതി മികച്ച പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനമാണ്.പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  ജയൻ പൂളക്കൽ സ്വാഗതവും പെരുമ്പിലാവ് ഹെൽത്ത് ഇൻസ്പെക്ടർ  ജീജ നന്ദിയും

പറഞ്ഞു.