19 April 2024 Friday

പുതുയുവം പുതുയുഗം' യൂത്ത് കോൺഗ്രസ് പഠനക്യാമ്പ് നടത്തി

ckmnews

'പുതുയുവം പുതുയുഗം' യൂത്ത് കോൺഗ്രസ് പഠനക്യാമ്പ് നടത്തി


എരമംഗലം:പ്രവർത്തകരിൽ 'മിനി കേഡർ' രീതി നടപ്പാക്കുന്നതിനായി യൂത്ത് കോൺഗ്രസ് വെളിയങ്കോട് മണ്ഡലം കമ്മിറ്റി 'പുതുയുവം പുതുയുഗം' പഠനക്യാമ്പ് സംഘടിപ്പിച്ചു.എരമംഗലം കിളിയിൽ പ്ലാസയിൽ നടന്ന ക്യാമ്പ് വി.ടി. ബൽറാം ഉദ്‌ഘാടനം ചെയ്‌തു.പ്രസിഡൻറ് ഷിബു കളത്തിപറമ്പിൽ അധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് സംസ്ഥാന സമിതിയംഗം റിയാസ് പഴഞ്ഞി ക്ലാസെടുത്തു.കെ.എസ്.യു. സംസ്ഥാന ജനറൽ സെക്രട്ടറി പി. റംഷാദ്, യൂത്ത് കോൺഗ്രസ് പൊന്നാനി നിയോജക മണ്ഡലം പ്രസിഡൻറ് വിനു എരമംഗലം, പി. ശരത്, പി. സുമേഷ്, നബീൽ അബൂബക്കർ എന്നിവർ പ്രസംഗിച്ചു.