23 April 2024 Tuesday

കല്ലുര്‍മ്മയില്‍ മെയില്‍ ലെയിനിന് മുകളില്‍ മരം വീണ് വന്‍ ദുരന്തം ഒഴിവായി

ckmnews

കല്ലുര്‍മ്മയില്‍ മെയില്‍ ലെയിനിന് മുകളില്‍ മരം വീണ് വന്‍ ദുരന്തം ഒഴിവായി


ചങ്ങരംകുളം:കനത്ത മഴ തുടരുന്ന ചങ്ങരംകുളം മേഖലയിലെ കല്ലുര്‍മ്മയില്‍ മെയിന്‍ ലെയിനിന് മുകളിലേക്ക് മരം കടപുഴകി വീണ് വന്‍ ദുരന്തം ഒഴിവായി.ചങ്ങരംകുളം ചിറവല്ലൂര്‍ റോഡില്‍ കല്ലുര്‍മ്മ എല്‍പി സ്കൂളിന് മുന്‍വശത്ത് ചൊവ്വാഴ്ച കാലത്ത് എട്ടര മണിയോടെയാണ് റോഡിലേക്ക് മരം കടപുഴകി വീണത്.വാഹനങ്ങളും യാത്രക്കാരും ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി.കെഎസ്ഇബി ജീവനക്കാരെത്തി വൈദ്യുതി ബന്ധം വേര്‍പ്പെടുത്തി നാട്ടുകാരുടെ സഹായത്തോടെ മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.