28 October 2021 Thursday

പൊന്നാനിയില്‍ സാമൂഹ്യ വിരുദ്ധരുടെ ശല്ല്യം രൂക്ഷം കടവനാട് വളർത്ത് നായയെ തല്ലിക്കൊന്ന് കുഴിച്ചുമൂടി

ckmnews

പൊന്നാനിയില്‍ സാമൂഹ്യ വിരുദ്ധരുടെ ശല്ല്യം രൂക്ഷം കടവനാട്  വളർത്ത് നായയെ തല്ലിക്കൊന്ന് കുഴിച്ചുമൂടി


പൊന്നാനി:സാമൂഹ്യവിരുദ്ധരുടെ ശല്ല്യം രൂക്ഷമായ പൊന്നാനി കടവനാട് വളര്‍ത്ത് നായയെ കൊന്ന് കുഴിച്ച് മൂടി.കടവനാട്  താമസിക്കുന്ന കഠാരത്ത് സുകുമാരൻ്റെ വീട്ടിലെ വളർത്തുനായയെ ആണ് കഴിഞ്ഞ ദിവസം  രാത്രി സാമൂഹ്യ വിരുദ്ധർ  കൂട്ടിൽ നിന്ന് 'അഴിച്ചു കൊണ്ടുപോയി തല്ലി കൊന്ന് സുകുമാരൻ്റെ വീടിൻ്റെ മുറ്റത്ത് കുഴിച്ചുമൂടിയത്.ഇതിനെതിരെ സുകുമാരൻ്റെ ഭാര്യ ബീന കഠാരത്ത് പൊന്നാനി പോലീസിൽ പരാതി നൽകി.രാത്രികാലങ്ങളിൽ പ്രദേശത്ത് സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടമാണെന്ന് നാട്ടുകാർ പറയുന്നു.

ckmnews