25 April 2024 Thursday

ചാവക്കാട് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ckmnews

ചാവക്കാട് : ചാവക്കാട് തിരുവത്ര പുത്തൻകടപ്പുറത്താണ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് . വലയിൽ പുതുവേൽ വീട്ടിൽ രാജേഷ് മകൻ ശ്രീരാജ് ( 19 ) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . ഇന്ന് രാവിലെ 10.45 ഓടെയാണ് വിദ്യാർത്ഥിയെ തൂങ്ങിയ നിലയിൽ വീട്ടുകാർ കണ്ടത് . വിവരമറിഞ്ഞെത്തിയ കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ വിദ്യാർത്ഥിയെ ഉടൻ തന്നെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു . പോലീസ് സംഭവ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു . പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും .