25 April 2024 Thursday

നന്നംമുക്ക് ദളിത് കോണ്‍ഗ്രസ്സ് കമ്മിറ്റിചങ്ങരംകുളത്ത് പ്രതിഷേിച്ചു

ckmnews


ചങ്ങരംകുളം:പഠന സൗകര്യമില്ലാത്തതിന്റെ പേരില്‍ ആത്മഹത്യ ചെയ്ത ദേവികയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്നവശ്യപ്പെട്ട് നന്നംമുക്ക് മണ്ഡലം ദളിത് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചങ്ങരംകുളത്ത് പ്രതിഷേധിച്ചു.ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ  കാലത്ത് 10 മണിക്ക് നടന്ന പ്രതിഷേധം നന്നംമുക്ക് മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ് നാഹിർ അലുങ്ങൽ ഉത്ഘാടനം ചെയ്തു.എംവി ഉണ്ണികൃഷ്ണൻ,കുഞ്ഞൻ മൂരിയത്ത്‌, ശാന്തിനി   രവീദ്രനാഥ്, ഇന്ദിര ചന്ദ്രൻ, പ്രദീപ്‌ ഉണ്ണി എന്നിവർ പങ്കടുത്തു.