28 October 2021 Thursday

പൊന്നാനി കുറ്റിപ്പുറം ബൈപാസിൽ കാറുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു.നാലുപേർക്ക് പരിക്ക്.

ckmnews



പൊന്നാനി കുറ്റിപ്പുറം ബൈപാസിൽ കാറുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു.നാലുപേർക്ക് പരിക്കേറ്റു.തിരൂർ ആലത്തിയൂർ സ്വദേശി പ്രഭീഷ് ആണ് മരിച്ചത്. പരിക്കേറ്റ ആലത്തിയൂർ സ്വദേശികളായ രണ്ടുപേരെ വെളിയംകോട് ലൈഫ് ലൈൻ, അണ്ടത്തോട് ആംബുലൻസ് എന്നീ പ്രവർത്തകർ ചേർന്ന് തൃശൂർ എലൈറ്റ് ആശുപത്രിയിലും, മറ്റു രണ്ടു പേരെ പൊന്നാനി 108, എടപ്പാൾ ലൈഫ് കെയർ എന്നീ ആംബുലൻസ് പ്രവർത്തകർ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.പൊന്നാനി കുറ്റിപ്പുറം ബൈപാസിൽ കോട്ടത്തറ അമ്പലത്തിന് പരിസരത്താണ് സ്കോർപിയോ,ഹ്യുണ്ടായി ക്രെട്ട എന്നീ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്

ckmnews