18 April 2024 Thursday

സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ckmnews

സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


വലിയകുന്ന്:ബ്ലഡ് ഡോണേഴ്‌സ് കേരള തിരൂർ താലൂക്ക് കമ്മിറ്റിയും എസ് വൈ എസ് അമില ടാസ്‌ക് സെൽ ഇരുമ്പിളിയം പഞ്ചായത്തും,വിഎംസി പോളി ക്ലിനിക്കും സംയുക്തമായി പെരിന്തൽമണ്ണ ഗവ: ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെവിഎംസി പോളി ക്ലിനിക്കിൽ വെച്ചു സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 9.30  മുതൽ ആരംഭിച്ച ക്യാമ്പിൽ 116 പേർ രജിസ്റ്റർ ചെയ്യുകയും100 പേർ രക്തദാനം നിർവ്വഹിക്കുകയും ചെയ്തു. 25 പുതിയ രക്തദാതാക്കളെ രക്തദാന രംഗത്തേക്ക് കൈപിടിച്ചുയർത്താനായി എന്നത് ക്യാമ്പിന് ഉണർവേകി.

ബി ഡി കെ സ്റ്റേറ്റ് വൈസ്‌ പ്രസിഡന്റ് സലീം സി കെ,ജില്ലാ കമ്മറ്റി അംഗങ്ങളായ കബീർ കാടാമ്പുഴ നൗഷാദ് കാളിയത്ത്,അജീഷ് വൈക്കത്തൂർ, ജുനൈദ് പി കെ,  ബിപിൻ പൂക്കാട്ടിരി ,തിരൂർ താലൂക്ക് സെക്രട്ടറി ഷാജി സൽവാസ്,അനിൽ വലിയകുന്ന്,മൂസ കോട്ടപ്പുറം,സനൂൻ

 വലിയകുന്ന്,ലത്തീഫ് വോൾഗ,സൃഷിൽ,അസിസ്‌,യാസീൻ തുടങ്ങിയവർ എസ് വൈ എസ് അമില ടാസ്‌ക് സെൽ പ്രവർത്തകർ ബഷീർ ദാരിമി,സുഹൈബ് വാഫി,റഹ്മാൻ മങ്കേരി, സൈനുദ്ദീൻ,ഷാഫി,റിയാസ് കോട്ടപ്പുറം,യൂസഫ്,റഫീക്ക്, കുഞ്ഞിമുഹമ്മദ്,മുഹമ്മദ് കുട്ടി,സലീം.വിഎംസി പോളി ക്ലിനിക് അംഗങ്ങൾ  സഹീർ,ബാസിത്, ഇസ്മായിൽ, അനൂപ്,വസന്തകുമാരി

 എന്നിവർ നേതൃത്വം നൽകി.ക്യാമ്പിന്റെ ആദ്യ അവസാനം വരെ സാന്നിധ്യം കൊണ്ട് ക്യാമ്പിന് ആവേശം കൊളിച്ച യുവ സംഗമം കൂട്ടായ്മയുടെ  പ്രവർത്തനം അഭിന്ദനാർഹമാണ്. താലൂക്കിന്റെ 

നിരവധി മനുഷ്യ സ്നേഹികൾ തിരക്കുകളെല്ലാം മാറ്റി വെച്ച് കൊണ്ട് പുണ്യ ദാനത്തിനായി  ഓടിയെത്തിയത്. ക്യാമ്പിൽ രക്തദാനം നിർവ്വഹിച്ച അംഗങ്ങൾക്കും ബി ഡി കെ താലൂക്ക് കമ്മിറ്റി പ്രത്യേകം അഭിനന്ദനങ്ങൾ അറിയിച്ചു.