25 April 2024 Thursday

അനധികൃത വയൽ നികത്തൽ ഉദ്യോഗസ്ഥർക്കെതിരെ സമരം സംഘടിപ്പിക്കും:എഐവൈഎഫ്

ckmnews

അനധികൃത വയൽ നികത്തൽ ഉദ്യോഗസ്ഥർക്കെതിരെ സമരം സംഘടിപ്പിക്കും:എഐവൈഎഫ്


എടപ്പാൾ:തിരൂർ,പൊന്നാനി താലൂക്കുകളിൽ വ്യാപകമായി വയൽ നികത്തൽ നടക്കുമ്പോഴും നടപടിയെടുക്കാതെ ഒത്താശ ചെയ്യുന്ന ഉദ്ദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എ.ഐ.വൈ. തവനൂർ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. ഇടത് പക്ഷ സർക്കാർ നയത്തിന് വിരുദ്ദമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ സമരം സംഘടിപ്പിക്കാനും എ.ഐ.വൈ.എഫ് തീരുമാനിച്ചു.നരിപറമ്പിൽ വച്ച് ചേർന്ന സമ്മേളനം സംസ്ഥാന സമിതി അംഗം അജയ് ആവള ഉദ്ഘാടനം ചെയ്തു.പി.വി ബൈജു അധ്യക്ഷം വഹിച്ചു, എം.കെ.മുഹമദ് സലീം, അഡ്വ: കെ.കെ.സമദ്, കെ. എൻ.ഉദയൻ, ഇ.വി.അനീഷ്, മോഹനൻ മംഗലം, കെ.പി.സുബ്രമണ്യൻ, അഫ്സൽ പന്തലൂർ തുടങ്ങിയവർ സംസാരിച്ചു.ഭാരവാഹികളായി കെ.പി.സുജേഷ് (പ്രസിഡൻ്റ്) ആർ.അരുൺ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.