25 April 2024 Thursday

വീട് വാടകയ്ക്കെടുത്ത് കൊടുക്കാമെന്നു പറഞ്ഞ് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

ckmnews

വീട് വാടകയ്ക്കെടുത്ത് കൊടുക്കാമെന്നും സംരക്ഷിക്കാമെന്നും പറഞ്ഞ് യുവതിയെ കാറിൽ കയറ്റി കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. രഘുനാഥപുരം സ്വദേശി കടയിൽ വീട്ടിൽ ഷാക്കർ (37) ആണ് അറസ്റ്റിലായത്. ഒരു മാസം മുൻപാണ് സംഭവം നടന്നത്.

വടശ്ശേരിക്കോണം ഭാഗത്ത് വാടകവീട് നോക്കാൻ എത്തിയ കടയ്ക്കാവൂർ സ്വദേശിനിയുമായി ഇയാൾ സൗഹൃദത്തിലാവുകയായിരുന്നു. തുടർന്ന് വിവിധ സ്ഥലങ്ങളിൽ കാറിൽ കൊണ്ടുപോയി പീഡിപ്പിച്ചു. ഭർത്താവ് ഉപേക്ഷിച്ച യുവതി എറണാകുളത്ത് ജോലി ചെയ്യുന്ന സഹോദരിയും കുട്ടികളുമായി താമസിക്കുന്നതിനാണ് വാടക വീട് തിരക്കിയത്.യുവതിയെയും കുട്ടികളെയും സംരക്ഷിക്കാമെന്ന് ഷാക്കർ വാഗ്ദാനം നൽകുകയായിരുന്നു. യുവതിയുടെ പക്കലുള്ള 40,000 രൂപയും ടൂ വീലറും കരസ്ഥമാക്കിയ ശേഷം പ്രതി കടന്നു കളയുകയായിരുന്നു. ചടയമംഗലത്തും പരിസരത്തുമായി ഒളിവിൽ കഴിഞ്ഞ ഷാക്കർ ദളവാപുരത്ത് താമസിക്കുന്ന സഹോദരിയെ കാണാനെത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്.