20 April 2024 Saturday

വിദ്യാഭ്യാസ മുന്നേറ്റങ്ങൾക്ക് സി.എച്ചിന്റെ വിദ്യാഭ്യാസ നവോഥാന പ്രവർത്തനങ്ങൾ വലിയ രീതിയിൽ കാരണമായി:പി സുരേന്ദ്രൻ മാസ്റ്റർ

ckmnews

വിദ്യാഭ്യാസ മുന്നേറ്റങ്ങൾക്ക് സി.എച്ചിന്റെ വിദ്യാഭ്യാസ നവോഥാന പ്രവർത്തനങ്ങൾ വലിയ രീതിയിൽ കാരണമായി:പി സുരേന്ദ്രൻ മാസ്റ്റർ


എടപ്പാൾ :കേരളീയ സമൂഹത്തിലെ വിദ്യാഭ്യാസ നവോഥാന  മുന്നേറ്റത്തിന് സി എച്ചിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കാരണമായിട്ടുണ്ടന്ന് പ്രശസ്ത സാഹിത്യകാരൻ പി സുരേന്ദ്രൻ മാസ്റ്റർ അഭിപ്രായപെട്ടു.പെൺകുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിന് വലിയ പ്രാധാന്യം നൽകിയ സി.എച്ച് അതിന്റെ ഗുണഫലം എല്ലാ സമുദായങ്ങൾക്കും ലഭ്യമാക്കുകയും ചെയ്തു.അതിലൂടെ സാമൂഹിക പുരോഗതിക്ക് കൂടി അദ്ദേഹം നേതൃത്വം നൽകി എന്നും സുരേന്ദ്രൻ മാസ്റ്റർ പറഞ്ഞു.തവനൂർ നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സി.എച്ച് സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം."സാമൂഹികം സി.എച്ചിന്റെ സ്വപ്നം" എന്ന പ്രമേയത്തിൽ നടന്ന ചരിത്ര സെമിനാർ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഡോ. സിപി ബാവഹാജി ഉദ്ഘാടനം ചെയ്തു.ചന്ദ്രിക മുൻ പത്രാധിപൻ സിപി സൈദലവി പ്രമേയ പ്രഭാഷണം നടത്തി.മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്‌ എം അബ്ദുള്ളകുട്ടി, ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ്‌ ഐ.പി ജലീൽ പ്രസംഗിച്ചു.തവനൂർ മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ്‌ എം.പി ജംഷീർ അധ്യക്ഷത വഹിച്ചു.മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പത്തിൽ സിറാജ് സ്വാഗതം പറഞ്ഞ ചടങ്ങിൽ.മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ആർ.കെ ഹമീദ്, പി കുഞ്ഞിപ്പ ഹാജി, ഹസ്സൈനാർ നെല്ലിശ്ശേരി, സ്വാലിഹ് തങ്ങൾ,സിപി ഷാനിബ്, വികെഎ മജീദ്, വിപി റഷീദ്, പിപി ഫൈസൽ,ഇ.പി അലി അഷ്‌കർ, മൻസൂർ മരയംങ്ങാട്ട്, കെ.വി അബ്ദു റസാക്ക്, പി സാദിഖലി, ഷഫീക് കൂട്ടായി, ഏവി നബീൽ സംബന്ധിച്ചു