25 April 2024 Thursday

നിര്‍ത്തിയിട്ട ടിപ്പര്‍ ലോറിക്ക് പുറകില്‍ സ്കൂട്ടര്‍ ഇടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണ അന്ത്യം

ckmnews

ബ്രേക്ക്ഡൗണായ ലോറി സുരക്ഷാ മുന്നറിയിപ്പുകളില്ലാതെ ദേശീയപാതയിൽ പാർക്ക് ചെയ്തതിനെത്തുടർന്ന് നഷ്ടമായത് ഒരു കുടുംബത്തിന്റെ പ്രതീക്ഷകൾ. കഴിഞ്ഞ ദിവസം ദേശീയപാതയിൽ ഓച്ചിറ കല്ലൂർമുക്കിനു സമീപം തകരാറിലായി കിടന്ന ടിപ്പർ ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ചു കായംകുളം ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥി കൊച്ചുമുറി പറമ്പിൽ വീട്ടിൽ പരേതനായ സുരേഷ് ബാബുവിന്റെ മകൻ കിരൺ ബാബു (നന്ദു–17) ആണ് മരിച്ചത്.